---
title: "തലശേരി ജില്ലാ കോടതിയിൽ ലിഫ്റ്റ് താഴേക്ക് വീണു ; വനിതാ അഭിഭാഷകർ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക്"
english_title: "Lift falls down at Thalassery District Court; Three people including women lawyers injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/323298/Lift falls down at Thalassery District Court; Three people including women lawyers injured"
published_at: "2025-10-29T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6902539a7378d_1000957612.jpg"
keywords: []
---

# തലശേരി ജില്ലാ കോടതിയിൽ ലിഫ്റ്റ് താഴേക്ക് വീണു ; വനിതാ അഭിഭാഷകർ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** തലശേരി:ബുധനാഴ്ച്ച പകൽ കോടതി നടപടിക്രമങ്ങൾ ആരംഭിക്കാനിരിക്കെയായിരുന്നു അപകടം. ലിഫ്റ്റിൽ ഏതാനും അഭിഭാഷകരാണുണ്ടായിരുന്നത്. മൂന്നാം നിലയിലേക്ക് എത്തുന്നതിന് മുന്നെ പെട്ടെന്ന് നിന്ന ലിഫ്റ്റ് ലക്ഷ്യം സ്ഥാനം തെറ്റി താഴേക്ക് പതിക്കുകയായിരുന്നു. രണ്ട് വനിതാ അഭിഭാഷകർ ഉൾപ്പടെ മൂന്നുപേർക്ക് പരിക്കേറ്റു. കാലിനും, മൂക്കിനും, നടുവിനുമാണ് അഭിഭാഷകർക്ക് പരിക്കേറ്റത്. ഇവർ തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.

## Article Content

തലശേരി:ബുധനാഴ്ച്ച പകൽ കോടതി നടപടിക്രമങ്ങൾ ആരംഭിക്കാനിരിക്കെയായിരുന്നു അപകടം. ലിഫ്റ്റിൽ ഏതാനും അഭിഭാഷകരാണുണ്ടായിരുന്നത്. മൂന്നാം നിലയിലേക്ക് എത്തുന്നതിന് മുന്നെ പെട്ടെന്ന് നിന്ന ലിഫ്റ്റ് ലക്ഷ്യം സ്ഥാനം തെറ്റി താഴേക്ക് പതിക്കുകയായിരുന്നു. രണ്ട് വനിതാ അഭിഭാഷകർ ഉൾപ്പടെ മൂന്നുപേർക്ക് പരിക്കേറ്റു. കാലിനും, മൂക്കിനും, നടുവിനുമാണ് അഭിഭാഷകർക്ക് പരിക്കേറ്റത്. ഇവർ തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.

പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിന് മുന്‍പാണ് ലിഫ്റ്റ് തകര്‍ന്നത്. മുന്‍പും അഭിഭാഷകർ ലിഫ്റ്റില്‍ കുടുങ്ങിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/323298/Lift falls down at Thalassery District Court; Three people including women lawyers injured)